bdkilaബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐഎൽഎ), ചേലക്കര നിയോജക മണ്ഡലം പ്രവാസി അസോസിയേഷൻ (നിള ബഹ്‌റൈൻ) എന്നീ സംഘടനകൾ സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 80 ഓളം പേര് രക്‌തം നൽകി.
ഐസിആർഎഫ് അഡ്വൈസർ അരുൾദാസ് തോമസ് രക്തദാനക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഐഎൽഎ ജനറൽ സെക്രട്ടറി വാണി ശ്രീധർ സ്വാഗതം പറഞ്ഞു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം അധ്യക്ഷത വഹിച്ചു. ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ട് റോജി ജോൺ, നിള പ്രസിഡന്റ് അബ്ദുള്ള എന്നിവർ സംസാരിച്ചു.ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജ ശ്രീധരൻ നന്ദി രേഖപ്പെടുത്തി.
ഐഎൽഎ പ്രസിഡണ്ട് സ്മിത ജെൻസൻ, വൈസ് പ്രസിഡണ്ട് ഫൗസിയ ഫരീദ്, ട്രെഷറർ ടെസ്സി ചെറിയാൻ, എന്റർടൈൻമെന്റ് സെക്രട്ടറി സുനന്ദ ഗെയ്ക്‌വാദ്, ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ, നിള ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ, രക്ഷാധികാരികളായ അജിത് ആറ്റൂർ, മുഹമ്മദ് കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഹനീഫ ആറ്റൂർ, അസീസ് സിഎം എന്നിവരും മൂന്ന് സംഘടനകളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

