ഹ്യൂമാനിറ്റേറിയൻ കൾച്ചറൽ ഫോറം-ബഹ്റൈൻ ചാപ്റ്റർ സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫിനെ ആദരിച്ചു.റീജിയണൽ സെക്രട്ടറി മന്ന അലിഅധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ് സ്ഥാപകൻ സയ്യിദ് ഹനീഫിന് എം ജെ കെ നേതാവ് എം. തമീമുൻ അൻസാരി എഴുതിയ അഭിനന്ദന കത്ത് റീജിയണൽ സെക്രട്ടറി മന്നായ് അലി സമ്മാനിക്കുകയും, മെമന്റോ നൽകുകയും ചെയ്തു.

അഹ്ലിയ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സുരേഷ് സുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു,

റീജിയണൽ ട്രഷറർ ഹബീബുള്ള, റീജിയണൽ ഡെപ്യൂട്ടി സെക്രട്ടറിമാരായ നവാസ് അഹമ്മദ്, നൂർ മുഹമ്മദ്, മസ്താൻ,വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിമാരായ ദുർഗാ ദേവി, ഫാത്തിമ നുസ്ര, ഐടി ഡിവിഷൻ സെക്രട്ടറി ഹുറുൽ ഫിർദൗസ്, മറ്റു നിരവധി അംഗങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

