പെരുമ്പാവൂരിൽ ഭാര്യയുടെ നഗ്‌നചിത്രം വാട്‌സ്ആപ്പ് ഡിപിയാക്കിയ യുവാവ് റിമാൻഡിൽ

  • Home-FINAL
  • Kerala
  • പെരുമ്പാവൂരിൽ ഭാര്യയുടെ നഗ്‌നചിത്രം വാട്‌സ്ആപ്പ് ഡിപിയാക്കിയ യുവാവ് റിമാൻഡിൽ

പെരുമ്പാവൂരിൽ ഭാര്യയുടെ നഗ്‌നചിത്രം വാട്‌സ്ആപ്പ് ഡിപിയാക്കിയ യുവാവ് റിമാൻഡിൽ


എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയുടെ നഗ്‌നചിത്രം വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചറാക്കിയ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച്ചയാണ് തൃക്കാക്കര സ്വദേശിയായ 28-കാരനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള വൈരാഗ്യം മൂലമാണ് യുവാവ് ചിത്രം പ്രൊഫൈൽ പിക്ചറാക്കി പ്രചരിപ്പിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. യുവാവ് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോൾ ചെയ്യുമ്പോൾ മാറി നിന്ന് പകർത്തിയ ചിത്രമാണ് ഡി.പിയാക്കിയതെന്നാണ് യുവാവിന്റെ മൊഴി. അറസ്റ്റിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment