മീലാദ് കാമ്പയിൻ സമാപനം പ്രൗഢമായി

മീലാദ് കാമ്പയിൻ സമാപനം പ്രൗഢമായി


“സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം” എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ മർക്കസ് ഇർശാദുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ കീഴിൽ ഒന്നര മാസമായി നടന്നു വരുന്ന മീലാദ് കാമ്പയിൻ 2025 ൻ്റെയും ഇലൽ ഹബീബ് – റബീഅ് ഫെസ്റ്റ് 2025 ൻ്റെയും സമാപനം ഓക്ടോബർ 10 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ മനാമ പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിലെ പ്രൗഢമായ സദസ്സിൽ വെച്ച് നടന്നു

വർണ്ണ ശമ്പളമായ നബിദിന റാലിക്കു ശേഷം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ പൂക്കോയ തങ്ങൾ പതാക ഉയർത്തി സംഗമത്തിനു തുടക്കം കുറിച്ചു. രാത്രി 8 മണിക്ക് നടന്ന പൊതു സമ്മേളനത്തിൽ ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിക്കുകയും ബഹ്റൈൻ പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. ബഹ്റൈൻ പാർലമെൻ്റ് മെമ്പർ മുഹമ്മദ് ഹുസൈൻ ജനാഹി, ക്യാപിറ്റൽ കമ്മ്യൂണിറ്റി സെൻ്റർ അഡ്‌വൈസറി കമ്മറ്റി മെമ്പർമാരായ താരീഖ് ഫഹദ് അൽ വത്തൻ, ജാസിം സപ്ത്, അഹ്‌മദ് ഇബ്രാഹിം അൽ ശൈഖ്, ഉസാമ ഇസ്മാഈൽ നുഹാം തുടങ്ങിയ അറബി പ്രമുഖരും സമസ്ത ബഹ്റൈൻ കേന്ദ്ര- ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും, ബഹ്റൈനിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു

2026 ഫെബ്രുവരിയിൽ കാസർഗോഡ് കുനിയയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക പ്രചരണ സംഗമ വേദി കൂടെയായി മാറി സമാപന സംഗമം. പ്രതീകാത്മകമായി വിദ്യാർത്ഥികൾ 100 തീർത്ത് പ്രചരണത്തിൻ്റെ ഭാഗമായി. നൂറാം വാർഷിക സമ്മേളന പ്രതിനിധി സംഗമത്തിലെ 33313 പ്രതിനിധികളുടെ ബഹ്റൈൻ തല രജിസ്ട്രേഷൻ സിറാജ് പുളിയാവ് സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജിക്ക് കൈമാറി തുടക്കം കുറിച്ചു

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് 2025 പൊതു പരീക്ഷയിൽ ബഹ്റൈൻ റെയിഞ്ചിൽ ടോപ്പ് പ്ലസ് നേടിയ റിസ ഫാത്തിമ എന്ന വിദ്യാർത്ഥിക്ക് ഗോൾഡ് മെഡൽ നൽകി ആദരിച്ചു

പ്രവാചക പ്രകീർത്തന സദസ്സ്, ദഫ് പ്രദർശനം, ബുർദ മജ്ലിസ്, ഫ്ളവർ ഷോ, സ്കൗട്ട് പ്രദർശനം, പൊതു പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, റബീഅ് ഫെസ്റ്റ് 2025 വിജയികൾക്കുള്ള സമ്മാന ദാനം തുടങ്ങിയ വിവിധ പരിപാടികൾ സമാപന സംഗമത്തിൻ്റെ ഭാഗമായി നടന്നു.

Leave A Comment