യുഎസിലെ തിരക്കേറിയ ബാറിൽ വെടിവയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു, പലരുടെയും നില ഗുരുതരം

  • Home-FINAL
  • Business & Strategy
  • യുഎസിലെ തിരക്കേറിയ ബാറിൽ വെടിവയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു, പലരുടെയും നില ഗുരുതരം

യുഎസിലെ തിരക്കേറിയ ബാറിൽ വെടിവയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു, പലരുടെയും നില ഗുരുതരം


വാഷിങ്ടൻ: യുഎസിൽ സൗത്ത് കരോലിനയയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപതു പേർക്കെങ്കിലും പരുക്കേറ്റതായാണ് സൂചന. . ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് വെടിവയ്പ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവം.

വെടിവെയ്പ്പിൽനിന്ന് രക്ഷപ്പെടാൻ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പലരും ഓടിക്കയറി. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave A Comment