പവൻ 94,360 ഇന്ന് കൂടിയത് 2,400 രൂപ, തൊടാനാവാതെ സ്വർണ്ണവില കുതിക്കുന്നു

  • Home-FINAL
  • Kerala
  • പവൻ 94,360 ഇന്ന് കൂടിയത് 2,400 രൂപ, തൊടാനാവാതെ സ്വർണ്ണവില കുതിക്കുന്നു

പവൻ 94,360 ഇന്ന് കൂടിയത് 2,400 രൂപ, തൊടാനാവാതെ സ്വർണ്ണവില കുതിക്കുന്നു


കൊച്ചി: സ്വർണവില വീണ്ടും മുകളിലേക്ക്. ഇന്ന് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ആദ്യമായാണ് ഒറ്റദിവസം സ്വർണത്തിന് ഇത്രയുമധികം വില കൂടുന്നത്. ഇതോടെ പവന് 94,360 രൂപയായി. ഗ്രാമിന് 11,795 രൂപയാണ്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നതെന്നാണ് സൂചനകൾ. ഔൺസിന് 140ലേറെ ഡോളർ മുന്നേറി വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 4,163.24 ഡോളറിലാണ് എത്തിയത്. വില 4,100 ഡോളർ കടക്കുന്നതും വിപണിയിൽ ആദ്യമായാണ്. കേരളത്തിൽ ഈമാസം മാത്രം ഇതുവരെ പവന് കൂടിയത് 8,240 രൂപയാണ്. ഗ്രാമിന് 1,030 രൂപയും. ജിഎസ്ടി, പണിക്കൂലി, ഹോൾ മാർക്ക് ഫീസ് എന്നിവയെല്ലാം കൂടുമ്പോൾ സ്വർണാഭരണ വില വീണ്ടും കൂടും.

Leave A Comment