മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16 വെള്ളിയാഴ്ച ബഹ്റൈനിലെത്തും; സ്വീകരിക്കാൻ ഒരുങ്ങി ബഹ്റൈനിലെ മലയാളി സമൂഹം

  • Home-FINAL
  • Business & Strategy
  • മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16 വെള്ളിയാഴ്ച ബഹ്റൈനിലെത്തും; സ്വീകരിക്കാൻ ഒരുങ്ങി ബഹ്റൈനിലെ മലയാളി സമൂഹം

മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16 വെള്ളിയാഴ്ച ബഹ്റൈനിലെത്തും; സ്വീകരിക്കാൻ ഒരുങ്ങി ബഹ്റൈനിലെ മലയാളി സമൂഹം


കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി സ്വാഗതസംഘം ചെയർമാൻ പി വി രാധാകൃഷ്ണപിള്ള, ജനറൽ കൺവീനർ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ലോകകേരള സഭാഗം സുബൈർ കണ്ണൂർ തുടങ്ങിയവർ അറിയിച്ചു.മലയാളം മിഷൻ്റെയും, ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലുള്ള മലയാളി പ്രവാസി സംഗമത്തെ ഒക്ടോബർ 17 വെള്ളിയാഴ്ച 06:30 ന് കേരള മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്,  ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം. എ യൂസഫ് അലി എന്നിവർ പങ്കെടുക്കും.നോർക്ക, ലോക കേരളസഭ, മലയാളം മിഷൻ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി മുഖ്യമന്ത്രി ബഹ്‌റൈനിലെ മലയാളി പ്രവാസികളുമായി സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി ചെയർമാൻ പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.

വ്യക്തികൾക്കും പ്രവാസി സംഘടനകൾക്കും മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനം ബഹ്റൈനിലെ അംഗീകൃത നോർക്ക കേന്ദ്രങ്ങളായ കേരളീയ സമാജത്തിലെയും, സൽമാനിയയിലുള്ള ബഹ്റൈൻ പ്രതിഭയുടയും ഓഫീസുകളിൽ വൈകുന്നേരം 5 മണി മുതൽ ഒക്ടോബർ 16 വരെ സ്വീകരിക്കപ്പെടുന്നതായിരിക്കും എന്ന് സംഘാടക സമിതി ജനറൽ കൺവീനർ പി. ശ്രീജിത്തും അറിയിച്ചു.മുഴുവൻ മലയാളികളുടെയും സാനിധ്യം സമാജത്തിലേക്ക് ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമായ മലയാളി പ്രവാസി സംഗമം വമ്പിച്ച വിജയമാക്കി തീർക്കാൻ ഏവരും സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Leave A Comment