കൊല്ലം ചവറ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വിജയകൃഷ്ണൻ പിള്ള (47) ആണ് മരണമടഞ്ഞത്. ഇന്നലെ രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണമാണെന്നാണ് പ്രാഥമിക വിവരങ്ങൾ . ടൂബ്ലിയിൽ ഒരു ട്രേഡിങ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന വിജയ് ദീർഘകാലമായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം ബഹ്റൈനിൽ ഉണ്ട്.ഭാര്യ ദിവ്യ, മകൻ നചികേത്, ഏഷ്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി.

