കൊച്ചി: പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രവാസികൾക്ക് ആശ്വാസം. കേരളത്തിൽ നിന്നും ഗൾഫിലേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച നടപടി തിരുത്തി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം-ദുബായ് സർവീസുകളാണ് ഭാഗികമായി പുനഃസ്ഥാപിച്ചത്. ഒക്ടോബർ 28ന് സർവീസുകൾ പുനഃരാരംഭിക്കും. അതേസമയം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേയ്ക്കുള്ള സർവീസുകൾ പുനഃരാരംഭിച്ചിട്ടില്ല. തിരക്ക് കുറഞ്ഞ സീസൺ പരിഗണിച്ച് കേരളത്തിൽ നിന്നും ഗൾഫിലേയ്ക്കുള്ള നിരവധി സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും അബുദാബി, മസ്കറ്റ്, ദോഹ, മനാമ സർവീസുകളും കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേയ്ക്കുള്ള സർവീസുകളും പുനഃസ്ഥാപിച്ചിട്ടില്ല.

