ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ആര്യഭട്ട ഹൗസ് മുന്നിൽ

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ആര്യഭട്ട ഹൗസ് മുന്നിൽ

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ആര്യഭട്ട ഹൗസ് മുന്നിൽ


ഇന്ത്യൻ സ്കൂൾ വാർഷിക യുവജനോത്സവമായ തരംഗ് 2025 ൽ ആര്യഭട്ട ഹൗസും സി.വി രാമൻ ഹൗസും മുന്നിലെത്തി. നിലവിൽ 1,373 പോയിന്റുകളുമായി ആര്യഭട്ട ഹൗസ് ലീഡ് നില നിർത്തിയിരിക്കുകയാണ്. സി.വി രാമൻ ഹൗസ് 1,267 പോയിന്റുകളുമായി തൊട്ടുപിന്നിലുണ്ട്. 1,249 പോയിന്റുകളുമായി ജെ.സി ബോസ് ഹൗസ് മൂന്നാം സ്ഥാനത്തും, 1,222 പോയിന്റുകളുമായി വിക്രം സാരാഭായ് ഹൗസ് തൊട്ടുപിന്നിലുമായി നിലകൊള്ളുന്നു. ഒക്ടോബർ 22 നും 25 നും നടക്കാനിരിക്കുന്ന ക്വിസ്, ഡിബേറ്റ് മത്സര ഫലവും രചന മത്സരഫലങ്ങളും നിർണ്ണായകമാകും. സാംസ്കാരിക ആവിഷ്കാരത്തെയും അക്കാദമിക മികവിനെയും സമന്വയിപ്പിച്ചുകൊണ്ട് സമഗ്രമായ വ്യക്തി വികാസം വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യൻ സ്‌കൂളിന്റെ ഉറച്ച പ്രതിബദ്ധതയാണ് ഈ യുവജനോത്സവം. കലാരത്‌ന, കലാശ്രീ കിരീടങ്ങൾ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവയ്ക്കുന്നവരെ കാത്തിരിക്കുന്നു. ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് ട്രോഫികളും ഹൗസ് സ്റ്റാർ അവാർഡുകളും ഓരോ ഹൗസിലെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ അംഗീകരിക്കും. മൊത്തത്തിൽ, 1,800-ലധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും . വിദ്യാർത്ഥി പങ്കാളിത്തത്തിന്റെയും അംഗീകാരത്തിന്റെയും കാര്യത്തിൽ മേഖലയിലെ ഏറ്റവും വലിയ സ്കൂൾ തല യുവജനോത്സവങ്ങളിലൊന്നായി തരംഗ് 2025 മാറിയിട്ടുണ്ട് . വ്യക്തിഗത അവാർഡുകൾ പിന്നീട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. സാഹിത്യ രചനാ പരിപാടികളിൽ 7,000-ത്തിലധികം വിദ്യാർത്ഥികളുടെയും ഗ്രൂപ്പ് പ്രകടനങ്ങളിൽ 2,000 വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി. ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ മത്സരത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെ അഭിനന്ദിച്ചു.


മത്സര ഫലങ്ങൾ:
1. ലൈറ്റ് മ്യൂസിക് ഗേൾസ് ഹിന്ദി, ലെവൽ എ: 1. ചാർവി ജിൻസി സുർജിത്ത് – ആര്യഭട്ട 2. അനഘ ശ്രീജിത്ത് – സി വി രാമൻ 3. നെഹ്‌ല ഹരീസ് -വിക്രം സാരാഭായ്
2. ലൈറ്റ് മ്യൂസിക് ബോയ്സ് ഹിന്ദി, ലെവൽ എ: 1. അമിത് ദേവൻ – സി വി രാമൻ 2. ഋതുകീർത്ത് വിനീഷ് നിഷ – ആര്യഭട്ട 3. ജോനാസ് ജോയ് പോൾ -സി വി രാമൻ
3. ലൈറ്റ് മ്യൂസിക് ബോയ്സ് ഹിന്ദി ലെവൽ ഡി: 1.അദ്വിക് കൃഷ്ണ ശ്രീപദം-ജെ.സി ബോസ് 2.ആഹിൽ അജിത് മാറോളി-ആര്യഭട്ട 3.ആലാപ് ശ്രീജിത്ത്-സി.വി. രാമൻ.
4 . കഥക് ലെവൽ എ: 1.അയന സുജി-ആര്യഭട്ട 2.അമൃതശ്രീ ബിജു-സി.വി.രാമൻ 3.നിധി നായർ-ആര്യഭട്ട
5 . കഥക് ബി ലെവൽ : 1.നക്ഷത്ര രാജ് സി-വിക്രം സാരാഭായ് 2.വേദിക സുരേഷ് കുമാർ-സി.വി രാമൻ 3.മാളവിക ബിജു-ആര്യഭട്ട

Leave A Comment