”സംതൃപ്തനാണ്, ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല”; പുനഃസംഘടനയെ പരിഹസിച്ച് കെ സുധാകരൻ

  • Home-FINAL
  • Kerala
  • ”സംതൃപ്തനാണ്, ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല”; പുനഃസംഘടനയെ പരിഹസിച്ച് കെ സുധാകരൻ

”സംതൃപ്തനാണ്, ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല”; പുനഃസംഘടനയെ പരിഹസിച്ച് കെ സുധാകരൻ


കണ്ണൂർ: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി പരിഹാസവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയിൽ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുൻ ഉണ്ടായിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ അതൃപ്തി പുകയുന്നതിനിടെയാണ് കെ സുധാകരന്റെ പരസ്യപ്രതികരണം. നിർദ്ദേശിച്ചവരെ പരിഗണിക്കാത്തതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കെപിസിസി പുനഃസംഘടനയിൽ കെ മുരളീധരൻ ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ കെ എം ഹാരിസിന്റെ പേര് നിർദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലും തൃശൂരിൽ പരാജയത്തിന് കാരണക്കാരനായ ജോസ് വള്ളൂരിനെ ജനറൽ സെക്രട്ടറിയാക്കിയതിലും കെ മുരളീധരന് നീരസമുണ്ട്. പുനഃസംഘടനയിലെ അതൃപ്തി ചാണ്ടി ഉമ്മനും കെപിസിസി അധ്യക്ഷനെ അറിയിച്ചു. ഇതിനിടയിൽ യുഡിഎഫ് വിശ്വാസ സംരക്ഷണ യാത്രയിൽ കെ മുരളീധരൻ പങ്കെടുക്കില്ലന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചിരുന്നു. പിന്നീട് യാത്രയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ചെങ്ങന്നൂരിലേക്ക് തിരിച്ചു.

Leave A Comment