കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അദ്ലിയ ഓറ ആർട്സ് സെന്ററിൽ വെച്ച് ഓണാനിലാവ് 2025 ഓണാഘോഷ പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ 500ൽ പരം ആളുകളുടെ നിറ സാന്നിധ്യത്തിൽ ആഘോഷിച്ചു. ബഹ്റൈനിലെ മാധ്യമ പ്രവർത്തകനായ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ദീർഘകാല പ്രവാസിയും ശ്രീനാരായണ കൾച്ചുറൽ സൊസൈറ്റിയുടെ മുൻ ചെയർമാനുമായിരുന്ന ഗോവിന്ദനെയും, മംഗള ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീകുമാറിനെയും ആദരിച്ചു. സർഗ്ഗവേദി സെക്രട്ടറി ബിജിത്ത് സ്വാഗതവും,പ്രസിഡണ്ട് ബേബിഗണേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രക്ഷാധികാരിമാരായ അജിത് കണ്ണൂർ, രഞ്ജിത്ത് സി. വി, മറ്റു ഭാരവാഹികളായ സുദേഷ്, സതീഷ്, സന്തോഷ് കൊമ്പിലാത്ത്, ഹേമന്ത് രത്നം, സനൽ കുമാർ, സുനിൽ,അശ്വിൻ,രത്ന കുമാർ പാലയാട്ട് ,മുരളി സൽമാബാദ്, മനോജ് പീലിക്കോട്,വിജയൻ. പി.കെ, സന്തോഷ്,റോഷി,അഭിലാഷ് ,സജീവൻ അവതാർ,പ്രഭാകരൻഎന്നിവരും പങ്കെടുത്തു . ശൃംഗാ ശ്രീജിത്തിന്റെ പൂജാ നൃത്തത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രമുഖ വയലിനിസ്റ്റ് ശശീധരനും സംഘവും അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷനും,ഷാറോൺ വിനീഷിൻ്റെ സിനിമാറ്റിക് ഡാൻസ് , ശുഭ അജിത് ചിട്ടപ്പെടുത്തിയ സംഘനൃത്തവും പയ്യന്നൂർ സഹൃദയുടെ നാടൻ പാട്ടും, കൈകൊട്ടികളിയും വിഭവ സമൃദ്ധമായ കണ്ണൂരിന്റെ തനതായ ഓണ സദ്യയും പരിപാടിക്ക് മാറ്റുകൂട്ടി.പരിപാടിയുടെ മുഖ്യ അവതാരകനായി അഭിലാഷ് വെള്ളു ക്കയ്യും, പ്രോഗ്രാം കോർഡിനേറ്റർ ആയി സന്തോഷ് കൊമ്പിലത്തു പരിപാടികൾ നിയന്ത്രിച്ചു.ചടങ്ങിന് ഉണ്ണികൃഷ്ണൻ. പി. കെ.നന്ദി പറഞ്ഞു

