75 മണിക്കൂറിൽ 303 പേർ കീഴടങ്ങി, രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് പ്രധാനമന്ത്രി

  • Home-FINAL
  • Kerala
  • 75 മണിക്കൂറിൽ 303 പേർ കീഴടങ്ങി, രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് പ്രധാനമന്ത്രി

75 മണിക്കൂറിൽ 303 പേർ കീഴടങ്ങി, രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് പ്രധാനമന്ത്രി


ന്യൂഡൽഹി: രാജ്യത്ത് 75 മണിക്കൂറിനുള്ളിൽ 303 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഢിൽ മാത്രം ഒറ്റ ദിവസം 170 മാവോയിസ്റ്റുകൾ കീഴടങ്ങി. രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്തെ മാവോയിസ്റ്റ് ബാധിത ജില്ലകൾ 125 ആയിരുന്നു. ഇപ്പോൾ അത് 11 ആയി കുറഞ്ഞു. രാജ്യം വൈകാതെ മാവോയിസത്തിൽ നിന്ന് പൂർണ്ണമായും മുക്തമാകും.

കഴിഞ്ഞ 50-55 വർഷത്തിനിടയിൽ ആയിരക്കണക്കിന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അവർ സ്‌കൂളുകളോ ആശുപത്രികളോ നിർമ്മിക്കാൻ അനുവദിക്കില്ല. അവർ സ്ഥാപനങ്ങളിൽ ബോംബ് വെക്കും. അവർ യുവാക്കളോട് ചെയ്യുന്ന അനീതിയിൽ ഞാൻ അസ്വസ്ഥനായിരുന്നു. ഈ വേദന ഞാൻ ഇതുവരെ പങ്കുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്ക പ്രധാനമന്ത്രി ഹരിണി അമരസൂര്യ, മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബ്ബോട്ട്, മുൻ യു.കെ പ്രധാനമന്ത്രി റിഷി സുനാക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വഴിതെറ്റിയ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോൾ കാണുന്നത്. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് വിലയിട്ടവർ വരെയുണ്ടായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് ‘അർബൻ നക്സലുകൾ’ സജീവമായിരുന്നു. മാവോയിസ്റ്റ് ഭീകരതയുടെ സംഭവങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിരുന്നില്ല. കോൺഗ്രസ് ഭരണത്തിൽ വളർന്ന അവർ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയും മാവായിസ്റ്റ് ഭീകരതയ്ക്ക് മറയൊരുക്കുകയും ചെയ്തു.

Leave A Comment