ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍തന്നെ പാകിസ്ഥാന്‍ ഞെട്ടും-പ്രധാനമന്ത്രി മോദി

  • Home-FINAL
  • India
  • ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍തന്നെ പാകിസ്ഥാന്‍ ഞെട്ടും-പ്രധാനമന്ത്രി മോദി

ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍തന്നെ പാകിസ്ഥാന്‍ ഞെട്ടും-പ്രധാനമന്ത്രി മോദി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍. ഐഎന്‍എസ് വിക്രാന്ത് പാകിസ്ഥാനില്‍ ഭയം ജനിപ്പിച്ചെന്നും, ഇത് അവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഐഎന്‍എസ് വിക്രാന്ത് എന്ന പേര് കേട്ടാല്‍ തന്നെ പാകിസ്ഥാന്‍ ഞെട്ടും. പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഗോവയുടെയും കാര്‍വാറിന്റെയും തീരത്ത് നിലയുറപ്പിച്ചിട്ടുള്ള ഐഎന്‍എസ് വിക്രാന്തില്‍ രാജ്യത്തിന്റെ ധീരരായ നാവികരുമായി ദീപാവലി ആഘോഷിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മോദി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും പരാമര്‍ശിച്ചു. ഇന്ത്യന്‍ നാവികസേന സൃഷ്ടിച്ച ഭയം, ഇന്ത്യന്‍ വ്യോമസേന പ്രകടിപ്പിച്ച അത്ഭുതകരമായ വൈദഗ്ദ്ധ്യം, രാജ്യത്തെ കരസേനയുടെ ധീരത,? ഈ മൂന്ന് സേനകളുടെയും മികച്ച ഏകോപനമാണ് പാകിസ്ഥാനെ ഇത്രയും വേഗത്തില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നും മോദി ചൂണ്ടിക്കാട്ടി.ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ സൈനിക ശക്തിയുടെ പ്രതിഫലനമാണ്. ഇത് വെറുമൊരു യുദ്ധക്കപ്പലല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഴിവിന്റെയും ഇച്ഛാശക്തിയുടെയും സാക്ഷ്യപത്രമാണ്,’ മോദി പറഞ്ഞു.

Leave A Comment