മുംബയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

  • Home-FINAL
  • India
  • മുംബയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

മുംബയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍


മുംബായ്: നവി മുംബായില്‍ ഫ്‌ളാറ്റിന് തീ പിടിച്ച് മരിച്ചവരില്‍ മൂന്ന് മലയാളികളും. നാലുപേര്‍ മരിച്ച ദുരന്തത്തില്‍ പത്തിലധികം പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു.പുലര്‍ച്ചെ 12.40ഓടെ രഹേജ റെസിഡന്‍സി കെട്ടിടത്തിലെ പത്താം നിലയിലുണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ (ആറ്), സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ട മലയാളികള്‍. കമല ഹീരാലാല്‍ ജെയിന്‍ (84) ആണ് മരണപ്പെട്ട മറ്റൊരാള്‍. ഇവരെല്ലാവരും രഹേജ റെസിഡന്‍സിയിലെ താമസക്കാരാണ്. അപകടത്തില്‍ പരിക്കേറ്റവരെ ഫോര്‍ട്ടിസ് ഹീരാനന്ദനി, എംജിഎം എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയതായും നവി മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഫയര്‍ ഓഫീസര്‍ പുരുഷോത്തം ജാദവ് പറഞ്ഞു. തീപിടിത്തത്തിനുള കാരണം വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.
വാഷി, നെറുല്‍, എയ്‌റോലിസ കോപര്‍ഖൈറാനെ എന്നിവിടങ്ങളില്‍ നിന്നാണ് അഗ്‌നിരക്ഷാസേനയെത്തിയത്. ഏറെ നേരത്തെ ശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കിയതായും കെട്ടിടത്തിനുളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നും അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഷി അഗ്‌നിരക്ഷാസേന, നവി മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave A Comment