ഡോ.ഗോപിനാഥ് മേനോനെ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ആദരിച്ചു

  • Home-FINAL
  • Business & Strategy
  • ഡോ.ഗോപിനാഥ് മേനോനെ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ആദരിച്ചു

ഡോ.ഗോപിനാഥ് മേനോനെ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ആദരിച്ചു


വിദ്യാഭ്യാസ മനശാസ്ത്രത്തിൽ (എഡ്യൂക്കേഷണൽ സൈക്കോളജിയിൽ) ഡോക്ടറേറ്റ് ലഭിച്ച ന്യൂ ഇന്ത്യൻ സ്കൂളിൻറെ പ്രിൻസിപ്പൽ ഡോക്ടർ കെ ഗോപിനാഥ മേനോനെ സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടന പ്രതിനിധികൾ ചേർന്ന് സ്വീകരണം നൽകി.

സ്റ്റുഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യൻ ക്ലബ്ബിൻറെ വൈസ് പ്രസിഡൻറ് വിദ്യാധരൻ മുഖ്യ അതിഥിയായിരുന്നു അദ്ദേഹം മെമന്റോ നൽകി ഡോക്ടർ ഗോപിനാഥ് മേനോനെ ആദരിച്ചു.

ചടങ്ങിൽ കെസിയയുടെ പ്രസിഡൻറ് ജയിംസ് ജോൺ യുപിപി ചെയർമാൻ ഡോക്ടർ സുരേഷ് സുബ്രഹ്മണ്യൻ ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സൽമാനിയ മെഡിക്കൽ സെൻറർ എമർജൻസി വിഭാഗം ഡോക്ടർ ഇക്ബാൽ ജുനിത് ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഇ എ സലിം സയൻസ് ഇൻറർനാഷണൽ ഫോറം സെക്രട്ടറി പ്രശാന്ത് ധർമരാജ് കെഎംസിസി വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം ഫിനിക്സ് എ ഡി പാർക്ക് ചെയർമാൻ സക്കറിയ

സാമൂഹ്യപ്രവർത്തകരായ നൗഷാദ് മഞ്ഞപ്പാറ ഗോപാലൻ മൊയ്തീൻ കേ. റ്റി ജീ എസ് എസ്സിന്റെ മുൻ ചെയർമാൻ ചന്ദ്ര ബോസ് പ്രതിഭയുടെ മുൻ സെക്രട്ടറി പ്രദീപ് ജയ്സൺ ജിബു വർഗീസ് ജിമ്മു ആൻസൺ ശ്രീജിത്ത് റജീന ഇസ്മായിൽ ശ്രീമതി ജിൻസി എന്നിവർ പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു മറുപടി പ്രസംഗത്തിൽ ഡോക്ടർ ഗോപിനാഥ് മേനോൻ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ചും പുതിയ കാലഘട്ടത്തിൽ അധ്യാപകരുടെ ചുമതലകൾ വളരെ കൂടുതലാണ് എന്നും കുട്ടികളുടെ സ്വഭാവ രൂപവൽക്കരണത്തിന് അവർ നൽകുന്ന പങ്ക് വളരെ വലുതാണെന്ന് ഓർമിപ്പിച്ചു വിദ്യാഭ്യാസം യോഗ്യത അനുസരിച്ച് ലഭിക്കുന്ന ജോലി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നില്ല തുടർന്നും മാറ്റങ്ങൾക്ക് അനുസൃതമായി അധ്യാപകരും പഠിച്ചു കൊണ്ടേയിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു

ആധുനിക കാലഘട്ടത്തിൽ ആർട്ടിഫിഷൽ ഇൻറലിജൻസി നോടൊപ്പം നാച്ചുറൽ ഇന്റലിജൻസ് തുടരേണ്ടതിന്റെ ആവശ്യകത മറന്നുപോകരുത്. പ്രായം തുടർ വിദ്യാഭ്യാസത്തിന് തടസ്സമാവില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടർ ഗോപിനാഥ മേനോൻ എന്ന വിശാല വിശാലഹൃദയനും ബഹ്റൈനിലെ പൊതുസമൂഹത്തിൽ നിത്യ സാന്നിധ്യവുമാണ് എന്ന് അധ്യക്ഷ പ്രസംഗത്തിൽ ഏബ്രഹാം ജോൺ ഓർമിപ്പിച്ചു അദ്ദേഹം സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും എപ്പോഴും സമീപസ്ഥനും ആർദ്ര മനോഭാവം പുലർത്തുന്ന വ്യക്തിത്വവും ആണ്. ബഹറിനിലെ പൊതുസമൂഹം ആദരിക്കപ്പെടുന്ന ചില പ്രമുഖ വ്യക്തിത്വങ്ങളിൽ മുൻപിലാണ് ഡോക്ടറേറ്റ് ലഭിച്ച കെ ഗോപിനാഥ മേനോൻ.എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുകയും ചെയ്തു.
റജീന ഇസ്മായിൽ നന്ദി പ്രകാശിപ്പിച്ചു.ഡോക്ടർ ശ്രീദേവി രാജൻ, സൈദ് ഹനീഫ്, വിജയകുമാർ ,എന്നിവർ പരിപാടി ക്രമീകരിച്ചു.

Leave A Comment