ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് ഗൾഫ് രാജ്യങ്ങൾ ഇടം നേടി. കാർനി ഫോസൈറ്റ് നെറ്റ് വർക്ക് പുറത്തുവിട്ട ആഗോളനഗര സൂചികയിൽ ആദ്യ സ്ഥാനങ്ങളിൽ ദുബായ് യും അബുദാബിയുമെത്തിയപ്പോൾ ദോഹ, റിയാദ്, ബഹ്‌റൈൻ എന്നീ നഗരങ്ങളും മികച്ച നിലവാരത്തിലെത്തി. ദുബായ് കഴിഞ്ഞവർഷത്തെ 23ാം സ്ഥാനത്തിൽ നിന്നും ഒരു സ്ഥാനം ഉയർന്ന് 22ാം സ്ഥാനത്തെത്തിയാണ് നേട്ടം കൊയ്തത്. അതേ സമയം അബുദാബി കഴിഞ്ഞ തവണ 59 സ്ഥാനത്തായിരുന്നെങ്കിൽ ഇത്തവണ അത് മെച്ചപ്പെടുത്തി 49 ലെത്തിച്ചു. ഖത്തർ തലസ്ഥാനമായ ദോഹ 51ാം സ്ഥാനത്തും റിയാദ് 56ാം സ്ഥാനത്തും ബഹ്‌റൈൻ തലസ്ഥാനമായ മനാമ 125ാം സ്ഥാനത്തുമാണ്. സൗദി നഗരങ്ങളായ ദമാം, മദീന എന്നിവയും പട്ടികയിൽ ഇടം നേടി.
ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക് ആണുള്ളത്. പിന്നാലെ ലണ്ടൻ, പാരീസ്, ടോക്കിയോ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമുണ്ട്. അന്താരാഷ്ട്ര സ്വാധീനം, സാമ്പത്തിക ശാക്തീകരണവും ഉൾപ്പെടെ വിവിധ മേഖലകളിലെ മികവ് വിലയിരുത്തിയാണ് റാങ്കിംഗ്. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഡിജിറ്റൽ വളർച്ച തുടങ്ങിയ നിരവധി നേട്ടങ്ങളും പരിഗണിച്ചു.

