ആർട്ട് ഓഫ് ലിവിംഗ് -ബഹ്‌റൈൻ ചാപ്റ്ററിന്റെ സേവന പ്രവർത്തനം: തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
ആത്മീയ ആചാര്യനും, “ആർട്ട് ഓഫ് ലിവിങ്” സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായും, ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാർഷികവും അനുസ്മരിച്ച്,മെയ് 8-2026ന് മനാമയിലെ വിവിധ തൊഴിലാളി താമസകേന്ദ്രങ്ങളിലായി സേവന പ്രവർത്തനം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി, അർഹരായ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രവർത്തനത്തിൽ, നിരവധി വോളണ്ടിയർമാർ പങ്കെടുത്തു. “ആർട്ട് ഓഫ് ലിവിങ്ങിന്റെ” മുതിർന്ന യോഗാധ്യാപകരായ ദീപ്‌കുമാർ, അജീത് […]









