പതിനെട്ടാംപടി ചവിട്ടി സന്നിധാനത്തേക്ക്; ശബരിമല അയ്യനെ തൊഴുത് രാഷ്ട്രപതി

  • Home-FINAL
  • Kerala
  • പതിനെട്ടാംപടി ചവിട്ടി സന്നിധാനത്തേക്ക്; ശബരിമല അയ്യനെ തൊഴുത് രാഷ്ട്രപതി

പതിനെട്ടാംപടി ചവിട്ടി സന്നിധാനത്തേക്ക്; ശബരിമല അയ്യനെ തൊഴുത് രാഷ്ട്രപതി


പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു 11.30ഓടെ സന്നിധാനത്ത് എത്തി. പമ്പയിലെത്തി കെട്ടുനിറച്ചാണ് മല ചവിട്ടിയത്. രാഷ്ട്രപതി പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനൻ പൂർണകുഭം നൽകി സ്വീകരിച്ചു. 9.05ന് പ്രമാടത്ത് ഇറങ്ങി റോഡ് മാർഗമാണ് രാഷ്ട്രപതി പമ്പയിലെത്തിയത്. ഉച്ചപൂജയും തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. വൈകിട്ട് വരെ സന്നിധാനത്ത് തുടരുമെന്നാണ് റിപ്പോർട്ട്.

രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 23-ാം തീയതി രാവിലെ 10.30ന് രാജ്ഭവനിൽ കെ.ആർ. നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം. ഉച്ചയ്ക്ക് 12.50ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയാകും.

Leave A Comment