ഏഷ്യൻ യൂത്ത് ഗെയിംസ് 2025: ഔദ്യോഗിക ഉത്ഘാടനം ഇന്ന്

  • Home-FINAL
  • Business & Strategy
  • ഏഷ്യൻ യൂത്ത് ഗെയിംസ് 2025: ഔദ്യോഗിക ഉത്ഘാടനം ഇന്ന്

ഏഷ്യൻ യൂത്ത് ഗെയിംസ് 2025: ഔദ്യോഗിക ഉത്ഘാടനം ഇന്ന്


ബഹ്റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും.ബഹ്റൈൻ നാഷണൽ അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഗെ​യിം​സി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ന് മൂ​ന്ന് ദി​വ​സം മുൻപ് കബഡി, വോളിബോൾ ,ഹാൻഡ് ബോൾ തുടങ്ങിയ ചില മത്സരങ്ങൾക്ക് തുടങ്ങിയിരുന്നു.26 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 4300ൽ ​അ​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ മാറ്റുരയ്ക്കും.ബഹ്റൈന്‍ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ മേല്‍നോട്ടത്തിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബഹ്റൈനില്‍ നിന്നുള്ള 356 യുവ അത്ലറ്റുകളും മേളയുടെ ഭാഗമാകും. ഏജ്-ഗ്രൂപ് മത്സരത്തില്‍ വലിയ സംഘത്തെയാണ് ബഹ്‌റൈന്‍ ഇത്തവണ രംഗത്തിറക്കുന്നത്. ഇതില്‍ 204 അത്ലറ്റുകള്‍, 130 പരിശീലകര്‍, 22 ഒളിമ്പിക് കമ്മിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 54 പെണ്‍കുട്ടികള്‍ അടങ്ങുന്ന വനിതകളുടെ പങ്കാളിത്തവും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ മാസം 31 വരെ ഉ​മ്മു​ൽ ഹ​സ്സം സ്പോ​ർ​ട്സ് കോം​പ്ല​ക്സ്, ഈ​സ സ്പോ​ർ​ട്സ് സി​റ്റി, എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യൻ യൂത്ത് ഗെയിംസ് നടക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ കായികമേളയ്ക്കുണ്ട്.

Leave A Comment