വടശ്ശേരി ഹസ്സൻ മുസ്ല്യാർക്ക് സ്വീകരണം 24 ന്

വടശ്ശേരി ഹസ്സൻ മുസ്ല്യാർക്ക് സ്വീകരണം 24 ന്


ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷനും പ്രമുഖ പ്രഭാഷകനുമായ വടശ്ശേരി ഹസ്സൻ മുസ്ല്യാർ ക്ക് ഒക്ടോബർ 24 വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മനാമ സുന്നി സെന്ററിൽ സ്വീകരണം നൽകും. അരീക്കോട് മജ്മഅ് ബഹ്റൈൻ കമ്മിറ്റി ഒരുക്കുന്ന സ്വീകരണ സംഗമത്തിൽ ഐ.സി.എഫ്, ആർ എസ്. സി, കെ സി എഫ് നേതാക്കളും പണ്ഡിതരും സംബന്ധിക്കും

മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച് അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മജ്മഅ് സ്ഥാപന സമുച്ചയങ്ങളുടെ സാരഥി കൂടിയായ ഹസ്സൻ മുസ്ല്യാർ നവംബർ രണ്ട് വരെ ബഹ്റൈനിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും.

ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ മജ്മഅ് ബഹ്റൈൻ കമ്മിറ്റി ഭാരവാഹികളും ഐ.സി.എഫ് നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ശിഹാബുദ്ധീൻ സിദ്ദീഖി, അബ്ദുറഹ്മാൻ ചെക്യാട്, ബഷീർ ഹാജി ചേലേമ്പ്ര എന്നിവർ നേതൃത്വം നൽകി.

Leave A Comment