കൊല്ലം: ട്രാക്കിന് സമീപത്തുകൂടി നടക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനിയായ ഗാർഗിദേവിയാണ് മരിച്ചത്. കൊല്ലം മെമു കടന്നപ്പോൾ ഗാർഗി ട്രാക്ക് ചേർന്നു നടക്കുമ്പോഴായിരുന്നു അപകടം. ഹെഡ്‌സെറ്റ് ഉപയോഗിച്ചു കൊണ്ട് നടക്കുന്നതിനിടെ അപകടമുണ്ടായി എന്നാണ് പൊലീസ് നിഗമനം. കരുനാഗപ്പള്ളി ഐ. എച്ച്. ആർ.ഡി മോഡൽ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാംവർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ്.

