ആത്മവിശുദ്ധി കാത്ത് സൂക്ഷിക്കുക: അസീസ് സഖാഫി

  • Home-FINAL
  • Business & Strategy
  • ആത്മവിശുദ്ധി കാത്ത് സൂക്ഷിക്കുക: അസീസ് സഖാഫി

ആത്മവിശുദ്ധി കാത്ത് സൂക്ഷിക്കുക: അസീസ് സഖാഫി


അധാർമികത അരങ്ങ് വാഴുന്ന പുതിയ കാലത്ത് ആത്മ വിശുദ്ധി കാത്ത് സൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്ന് ഐ.സി എഫ് ഇന്റർനാഷണൽ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി മമ്പാട് പറഞ്ഞു.ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ തസ്കിയ ശില്പശാല യിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മാവിൻ്റെ വിശുദ്ധിയാണ് പ്രധാനമെന്നും അതിന് സമൂഹത്തെ പ്രാപ്തമാക്കുകയാണ് ഐ.സി.എഫ് ഒരുക്കുന്ന ആത്മീയ മജ്ലിസുകളിലൂടെ നിർവ്വഹിക്കപ്പെടുന്നതെന്നും അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി എല്ലാതരം തിന്മകളിൽ നിന്നും മാറി നിന്ന് നേരായ പാതയിലൂടെ മുന്നേറാനുള്ള കരുത്ത് നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഐ.സി എഫ് ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി സംഘടിപ്പിച്ച ശില്പശാലയിൽ കെ.സി സൈനുദ്ധീൻ സഖാഫി, അഡ്വ: എം സി അബ്ദുൽ കരീം, ശമീർ പന്നൂർ എന്നിവർ സംബന്ധിച്ചു. തസ്കിയ സെക്രട്ടറി റഫീക്ക് ലത്വീഫി വരവൂർ സ്വാഗതവും ഷംസുദ്ദീൻ സുഹ് രി നന്ദിയും പറഞ്ഞു.

Leave A Comment