തിരുവനന്തപുരം തെക്കേ കൊല്ലംകോട് ഇടവക ബഹ്റൈൻ പ്രവാസികളുടെ കുടുംബസംഗമം

  • Home-FINAL
  • Business & Strategy
  • തിരുവനന്തപുരം തെക്കേ കൊല്ലംകോട് ഇടവക ബഹ്റൈൻ പ്രവാസികളുടെ കുടുംബസംഗമം

തിരുവനന്തപുരം തെക്കേ കൊല്ലംകോട് ഇടവക ബഹ്റൈൻ പ്രവാസികളുടെ കുടുംബസംഗമം


തിരുവനന്തപുരത്തെ തെക്കേ കൊല്ലംകോട് ഇടവകയിലെ ബഹ്റൈൻ പ്രവാസികൾ സംഘടിപ്പിച്ച കുടുംബസംഗമം ബഹ്റൈൻ ബി.എം.സി ഹാളിൽ ഭംഗിയായി നടന്നു. ഇടവക വികാരി റവ. ഫാ. ഡോ. ഡൈസൺ യേശുദാസ് അവരുടെ സാന്നിധ്യത്തിൽ ചേർന്ന ഈ സംഗമം സമൂഹ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി മാറി.

ഷാജി പൊഴിയൂർ അധ്യക്ഷനായ യോഗത്തിൽ ബിനുലാൽ സ്വാഗതം പറഞ്ഞു. എബ്രഹാം ജോൺ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ദുബായ് SKEWA മുൻ ചെയർമാൻ ജൂഡിറ്റ് ജെയിംസ്, റോബിൻസൺ, ചിന്നത്തുറ അലോഷ്യസ്, കൊച്ചുതുറ ഫ്രാൻസിസ്, മാർത്താണ്തുറ ഫ്രാൻസിസ് സേവിയർ, പുതിയ തുറ ബാബു, പരുത്തിയൂർ വിനോദ്, അനസ്കർ, മരിയനായകം, ഇരവിപുത്തൻതുറ അജി, ഷാർബിൻ അലക്സ്, ആന്റണി സേവിയർ, ജോസ്,അനു, ബേബി ജോൺ, മഞ്ജു ഡൊമിനിക്, ആലിയ ഷാർബിൻ, എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ഡൊമിനിക് തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

പ്രവാസി സമൂഹത്തെ ബാധിക്കുന്ന അത്യന്താപേക്ഷിത വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്യുകയും പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി ബഹ്റൈനിലെ കടലിൽ നിന്നും കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബഹ്റൈൻ ഷുര കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് കുറട്ടെ കൂടിക്കാഴ്ച നടത്തിയതായും യോഗത്തിൽ വിവരിച്ചു.

അതോടൊപ്പം, കഴിഞ്ഞ രണ്ടുവർഷമായി ദുബായിലെ ജയിലിൽ കഴിയുകയും പ്രവാസികളുടെയും ഇടവക വികാരിയുടെയും ഇടപെടലിനെ തുടർന്ന് ജയിൽ മോചിതരാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി സ്വീകരിച്ച ശ്രമങ്ങളിൽ സഹകരണം നൽകിയ എല്ലാപേർക്കും റവ. ഫാ. ഡോ. ഡൈസൺ യേശുദാസ് പ്രത്യേക നന്ദി രേഖപ്പെടുത്തി.

നിരവധി പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ സംഗമം അനുസ്മരണങ്ങളാലും സൗഹൃദ നിമിഷങ്ങളാലും സമൃദ്ധമായി. സമൂഹ ഐക്യവും പരസ്പര സഹകരണവും മുന്നോട്ട് കൊണ്ടുപോകാനുള്ള ആഹ്വാനത്തോടെയാണ് സമ്മേളനം സമാപിച്ചത്.

Leave A Comment