കൊച്ചി: ഫോര്‍ട്ടുകൊച്ചിയെ കടലിനടിയിലൂടെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപ്പാതയുടെ നിര്‍മാണം അധികം താമസിയാതെ തുടങ്ങും. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതനുമുമ്പേ നിര്‍മ്മാണം തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി.
സ്വകാര്യ പങ്കാളിത്തത്തോടെ ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപറേറ്റ്-ട്രാന്‍സ്ഫര്‍ (ഡി.ബി.എഫ്.ഒ.ടി) മാതൃകയിലാണ് കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ തുരങ്കപാത പദ്ധതി നടപ്പാക്കുക. 2672.25 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം-കാസര്‍കോട് തീരദേശ ഹൈവേയുടെ ഭാഗമായാണ് തുരങ്കപ്പാത.തീരദേശ ഹൈവേയുടെ എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന ഭാഗത്തിന് (തെക്കന്‍ ചെല്ലാനം മുതല്‍ മുനമ്പം വരെ) ഏകദേശം 48 കിലോമീറ്ററാണ ദൈര്‍ഘ്യം. ഫോര്‍ട്ടുകൊച്ചിക്കും വൈപ്പിനുമിടയില്‍ വരുന്ന കപ്പല്‍ചാലിന്റെ ഭാഗം കടലിനടിയിലൂടെയാണ്.തുരങ്കപ്പാതയുടെ ആഴം അടിത്തട്ടില്‍നിന്ന് 35 മീറ്ററായിരിക്കും. നാലര മീറ്റര്‍ പാതയും മൂന്നര മീറ്റര്‍ സര്‍വീസ്? റോഡും ഉള്‍പ്പെടുന്നതാണ്? ഓരോ തുരങ്കപ്പാതയും. പദ്ധതിക്കായി ഫോര്‍ട്ടുകൊച്ചി ഭാഗത്ത്? 1.39 ഹെക്ടറും വൈപ്പിന്‍ ഭാഗത്ത്? 1.4 ഹെക്ടറും ഉള്‍പ്പെടെ 2.79 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക.

