മൃ​ത​ദേ​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ അടിച്ചുമാറ്റി; പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു

  • Home-FINAL
  • Kerala
  • മൃ​ത​ദേ​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ അടിച്ചുമാറ്റി; പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു

മൃ​ത​ദേ​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ അടിച്ചുമാറ്റി; പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു


കൊ​ല്ലം: കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രിയിലാണ്​ സംഭവം. ക​ഴി​ഞ്ഞ മാ​സം 22നാ​ണ് ഡി​എം​കെ വ​നി​താ വി​ഭാ​ഗം കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി ശാ​ലി​നി കൊ​ല്ല​പ്പെ​ടു​ന്ന​ത്. സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ കു​ത്തി​വ​യ്പ്പ് മു​റി​യി​ലെ അ​ല​മാ​ര​യി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ വ​ച്ച​ു. ആ​ശു​പ​ത്രി ഓ​ഫീ​സി​ലെ ലോ​ക്ക​റി​ലാ​ണ് സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ വ​യ്ക്കേ​ണ്ടി​യി​രു​ന്ന​ത്.അ​ന്ന് ത​ന്നെ പോ​ലീ​സി​നോ​ട് സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ട് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​യില്ലെന്നാണ്​ ആശളപത്രി അധികംതർ പറയുന്നത്​. ഈ ​മാ​സം എ​ട്ടി​ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ൾ ആ​ഭ​ര​ങ്ങ​ൾ കാ​ണി​ച്ചി​രു​ന്നു. അ​ന്നും പോ​ലീ​സ് ആ​ഭ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യി​ല്ല. പി​ന്നീ​ട് 11 ന് ​ശാ​ലി​നി​യു​ടെ അ​മ്മ എ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്.ഈ ​മാ​സം എ​ട്ടി​നും 11 നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.സം​ഭ​വ​ത്തി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി ന​ഴ്‌​സിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യി​ൽ പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.ഒ​രു ജോ​ഡി പാ​ദ​സ​രം, ക​മ്മ​ൽ, ര​ണ്ട് മോ​തി​രം, ഒ​രു വ​ള എ​ന്നി​വ ഉ​ൾ​പ്പെ​ടെ 20 ഗ്രാം ​തൂ​ക്ക​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​g,ണ മോഷണം പോയത്​. ര​ണ്ടാ​ഴ്ച മു​ൻ​പും ആ​ഭ​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​നാ​യി ശാ​ലി​നി​യു​ടെ അ​മ്മ ലീ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. അ​ല​മാ​ര​യി​ൽ പൂ​ട്ടി വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും താ​ക്കോ​ൽ മ​റ്റൊ​രാ​ളു​ടെ കൈ​യി​ൽ ആ​ണെ​ന്നു​മാ​ണ് ന​ഴ്‌​സു​മാ​ർ അ​ന്ന് പ​റ‌​ഞ്ഞ​ത്.

Leave A Comment