കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചവർ പിടിയിലായി. കുഞ്ഞിന്റെ പിതാവടക്കമാണ് പിടിയിലായത്. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ വിൽക്കുന്നതിനെ കുഞ്ഞിന്റെ അമ്മ എതിർത്തതോടെയാണ് സംഭവം പൊലീസ് അറിഞ്ഞത്.

