അർജന്റീന ടീം കൊച്ചിയിലെത്തുമെന്ന പ്രചാരണത്തിലൂടെ ദുരൂഹമായ ഇടപാടുകൾ ആരോപണവുമായി ഹൈബി ഈഡൻ

  • Home-FINAL
  • Kerala
  • അർജന്റീന ടീം കൊച്ചിയിലെത്തുമെന്ന പ്രചാരണത്തിലൂടെ ദുരൂഹമായ ഇടപാടുകൾ ആരോപണവുമായി ഹൈബി ഈഡൻ

അർജന്റീന ടീം കൊച്ചിയിലെത്തുമെന്ന പ്രചാരണത്തിലൂടെ ദുരൂഹമായ ഇടപാടുകൾ ആരോപണവുമായി ഹൈബി ഈഡൻ


കൊച്ചി: അർജന്റീനൻ ഫുട്ബോൾ ടീമിനെ കൊച്ചിയിലെത്തിക്കും എന്ന പ്രചാരണത്തിലൂടെ ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡൻ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്ന ആരോപണവുമായാണ് ഹൈബി എത്തിയത്. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ പുറത്ത് വിടണമെന്ന് ഹൈബി വെല്ലുവിളിച്ചു.

”കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് ഇവിടെ നിന്ന് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്സ് പോലും കൊച്ചിവിട്ടു പോകുന്നുവെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നു. ഹോംഗ്രൗണ്ട് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയ വാടകയായിരുന്നു ജിഡിസിഐയുടെ ഏറ്റവും വലിയ വരുമാനം. ഇപ്പോൾ സ്റ്റേഡിയം അനിശ്ചിതത്വത്തിലായി.” ഹൈബി ഈഡൻ പറഞ്ഞു.

നിർമാണ പ്രവൃത്തികൾ നടത്തി വരുന്ന കമ്പനികൾക്കുള്ള യോഗ്യതയും ഹൈബി ചോദ്യം ചെയ്തു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി. റോഡിലുള്ള മരങ്ങൾ സാധാരണ മുറിച്ചുമാറ്റുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരവധി നിബന്ധനകളുണ്ട്. അത് പാലിച്ചിട്ടുണ്ടോയെന്ന ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും ജിഡിസിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ എവിടെയെന്നും ഹൈബി ഈഡൻ ചോദിച്ചു.

Leave A Comment