ഇന്ത്യയിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം’: ഐ സി എഫ്

  • Home-FINAL
  • Business & Strategy
  • ഇന്ത്യയിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം’: ഐ സി എഫ്

ഇന്ത്യയിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം’: ഐ സി എഫ്


മാലിദ്വീപിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള പരിധി ‌സ്റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ഐ സി എഫ് ഇൻ്റർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. നേരത്തെ ഏകദേശം 400 ഡോളർ (35,000 രൂപ) വരെ അയക്കാൻ സാധിച്ചിരുന്നത്. ഇപ്പോൾ 150 ഡോളർ (13,000 രൂപ) ആയി കുറയ്ക്കാനാണ് എസ് ബി ഐ തീരുമാനിച്ചത്. പഴയ നില പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ബി ഐ ചെയർമാന് ഐ സി എഫ് കത്തയച്ചു. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിനിടെ മസ്‌കത്തിൽ വെച്ചാണ് നിവേദനം നൽകിയത്.

മാലിദ്വീപിൽ നിന്ന് ഇന്ത്യക്കാർക്ക് നാട്ടിലേക്കുള്ള പണമിടപാടുകളുടെ പ്രധാനമാർഗങ്ങളിലൊന്നാണ് എസ് ബി ഐ. അവരുടെ കുടുംബത്തിൻ്റെയും ആശ്രിതരുടെയും ആവശ്യങ്ങൾക്കായി അയക്കുന്ന തുകയിൽ പരിധിവെച്ചത് കാരണം പ്രവാസി അധ്യാപകർ ഉൾപ്പെടെയുള്ള മാലിദ്വീപിൽ കഴിയുന്ന ഇന്ത്യക്കാർ കടുത്ത ബുദ്ധിമുട്ടിലാണ്.കുടുംബത്തെ പിന്തുണയ്ക്കുക, വായ്‌പകൾ തിരിച്ചടയ്ക്കുക. നാട്ടിലെ വീട്ടു ചെലവുകൾ നിർവഹിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക്പോലും പുതിയ പരിധി അപര്യാപ്തമാണ്. ഈ പ്രതിസന്ധി പ്രവാസികളുടെ മനോവീര്യത്തെ ബാധിക്കുമെന്നും വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പരിധി വെട്ടിച്ചുരുക്കിയ നടപടി പിൻവലിക്കണമെന്നും പ്രവാസികൾക്ക് സുഗമമായ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാനുള്ള തീരുമാനങ്ങൾ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി മാലിദ്വീപ് മോണിറ്ററി അതോറിറ്റിയുമായും (എം എം എ) ബന്ധപ്പെട്ട ബാങ്കിംഗ് സ്ഥാപനങ്ങളുമായും ഇടപെടാൻ മാലിദ്വീപിലെ ഇന്ത്യൻ എംബസി നിർദേശം നൽകണമെന്ന് വിദേശ കാര്യമന്ത്രാലയത്തോടും അഭ്യർത്ഥിച്ചു. മസ്‌കത്തിൽ നടന്ന പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തിൽ ഐ സി എഫ് ഇൻ്റർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി, സെക്രട്ടറി റാസിഖ് ഹാജി, ഒമാൻ നാഷനൽ ജനറൽ സെക്രട്ടറി ഹമീദ് ചാവക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഐ സി എഫ് പ്രതിനിധികൾ പങ്കെടുത്തു.

Leave A Comment