മോന്‍താ ചുഴലിക്കാറ്റ്; ഇന്നും നാളെയും കനത്ത മഴ

  • Home-FINAL
  • India
  • മോന്‍താ ചുഴലിക്കാറ്റ്; ഇന്നും നാളെയും കനത്ത മഴ

മോന്‍താ ചുഴലിക്കാറ്റ്; ഇന്നും നാളെയും കനത്ത മഴ


കൊച്ചി: മോന്‍താ ചുഴലിക്കാറ്റ് തീ്വരമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മഴ സാധ്യത കണക്കിലെടുത്ത്് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
‘മോന്‍താ’ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനഡയ്ക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

Leave A Comment