ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ; ജഴ്‌സി പ്രകാശനം നടത്തി

  • Home-FINAL
  • Business & Strategy
  • ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ; ജഴ്‌സി പ്രകാശനം നടത്തി

ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ; ജഴ്‌സി പ്രകാശനം നടത്തി


ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ ഒക്ടോബർ 31 ന് വെള്ളിയാഴ്ച്ച പകലും രാത്രിയുമായി നടക്കും. ബഹ്‌റൈനിലെ പ്രമുഖ പന്ത്രണ്ട് അസ്സോസിയേഷനുകളാണ് സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ മത്സരിക്കുക. മത്സരങ്ങൾക്ക് മുന്നോടിയായി ഒഫീഷ്യൽ ജഴ്‌സി പ്രകാശനം നടത്തി. ബി എം സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹോപ്പ് പ്രീമിയർ ലീഗ് കമ്മറ്റി അംഗങ്ങളും ബ്രോസ് ആൻഡ് ബഡ്ഡീസ് ടീമും ചേർന്ന് ഒഫീഷ്യൽ ജഴ്‌സി പ്രകാശനം ചെയ്‌തു. ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ മുഖ്യ പ്രായോജകർ ജോൺസ്‌ എഞ്ചിനീയറിംഗ് ആണ്.

ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം വൈകിട്ട് ബഹ്‌റൈനിലെ പ്രമുഖ മ്യൂസിക് ബാൻഡുകളുടെ പ്രോഗ്രാമുകളും കുട്ടികളുടെ നൃത്ത നിത്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്‌ട് ഫോറം, വോയ്‌സ് ഓഫ് ആലപ്പി, വോയ്‌സ് ഓഫ് മാമ്പ -കണ്ണൂർ, ബഹ്‌റൈൻ തൃശ്ശൂർ കുടുംബം, ഗ്ലോബൽ തിക്കോടിയൻസ് ഫോറം, ബഹ്‌റൈൻ -കോഴിക്കോട്, കോട്ടയം പ്രവാസി ഫോറം, തലശേരി ബഹ്‌റൈൻ കൂട്ടായ്‌മ, ബഹ്‌റൈൻ മാട്ടൂർ അസോസിയേഷൻ, ബഹ്‌റൈൻ നവകേരള, കെ.എം.സി.സി ബഹ്‌റൈൻ -ഇസ ടൗൺ, വിശ്വകല സാംസ്‌കാരിക വേദി എന്നിങ്ങനെ ബഹ്‌റൈനിലെ പ്രമുഖ പന്ത്രണ്ട് അസ്സോസിയേഷനുകളാണ് ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ മത്സരിക്കുന്നത്. ബി.എം.സി യുമായി സഹകരിച്ച് നടത്തുന്ന പ്രോഗ്രാമിൽ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും സഹകരിക്കും.

Leave A Comment