അക്ഷരമാണ് പ്രതിരോധം പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം

  • Home-FINAL
  • Business & Strategy
  • അക്ഷരമാണ് പ്രതിരോധം പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം

അക്ഷരമാണ് പ്രതിരോധം പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം


ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) മുഖപത്രമായ പ്രവാസി വായന പ്രചാരണ ക്യാമ്പയിൻ – 2026 ന് തുടക്കമായി. ”അക്ഷരമാണ് പ്രതിരോധം’ ശീർഷകത്തിൽ നവംബർ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ നിര്വ്വഹിച്ചു.പ്രവാസ ലോകത്ത് പ്രിന്റ് ചെയ്യുന്ന ഏക മലയാളി മാസികയായ പ്രവാസി വായന പന്ത്രണ്ട് വർഷങ്ങളായി ബഹ്റൈനിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു.

പ്രവാസ ലോകത്ത് മലയാളികളുടെ വായനാ ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ റീഡ് & ലീഡ് പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചത്. പ്രിന്റ്ഡ് കോപ്പിയോടൊപ്പം ഡിജിറ്റൽ കോപ്പിയും വരിക്കാർക്ക് ലഭിക്കുമെന്നതാണ് ഈ വർഷത്തെ പ്രത്യേകത. പ്രവാസി വായന കൂടുതൽ വായനക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതി പ്രവർത്തനങ്ങൾ ക്യാമ്പയിൻ കാലത്ത് നടക്കും.

വിളംബരം, വായനാ ദിനം , ടേബിൾ ടോക്ക് , സ്റ്റാറ്റസ് റിവ്യൂ, ജനസമ്പർക്കം, എന്നിവയ്ക്കൊപ്പം പാഠ ശാലകൾ കേന്ദ്രീകരിച്ച് സ്റ്റുഡൻസ് കോർണർ, കുടുംബങ്ങളിൽ മികച്ച വായന ശീലം വർധിപ്പിക്കുന്നതിന് കുടുംബ വായന, പൊതു ഇടങ്ങളിൽ പ്രവാസി വായന പവലിയൻ തുടങ്ങീവ വിവിധ ഘടകങ്ങളിലായി നടക്കും

ഇത് സംബന്ധമായി അബ്ദുൽ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സോഷ്യൽ സർവീസ് ഡയക്ട്രേറ്റ് യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ.സി.സൈനുദ്ധീൻ സഖാഫി, അബ്ദുസ്സമദ് കാക്കടവ്, സിയാദ് വളപട്ടണം, സി.എച്ച് അഷ്റഫ്, ഷഫീക്ക് കെ. പി . എന്നിവർ സംബന്ധിച്ചു.

Leave A Comment