ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കമ്മിറ്റി ചെയര്‍മാനുമായ നിബ്രാസ് താലിബിന്റെ അധ്യക്ഷതയില്‍ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതില്‍ ബഹ്റൈന്‍ നേടിയ പ്രധാന നേട്ടങ്ങള്‍ താലിബ് അവലോകനം ചെയ്തു, അതില്‍ പ്രധാനം യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ മനുഷ്യക്കടത്ത് (ടിഐപി) റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും രാജ്യം ടയര്‍ 1 പദവി നിലനിര്‍ത്തിയതാണ്. നീതി ഉയര്‍ത്തിപ്പിടിക്കുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതിന് ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് പ്രോസിക്യൂട്ടേഴ്സിന്റെ (ഐഎപി) എക്സലന്‍സ് അവാര്‍ഡ് നേടിയ ആന്റി-ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ പ്രോസിക്യൂഷനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

