പിഎം ശ്രീയിൽ സിപിഐക്ക് സർക്കാർ കീഴടങ്ങും; കരാർ മരവിപ്പിക്കും, കേന്ദ്രത്തിന് കത്തയക്കും

  • Home-FINAL
  • Kerala
  • പിഎം ശ്രീയിൽ സിപിഐക്ക് സർക്കാർ കീഴടങ്ങും; കരാർ മരവിപ്പിക്കും, കേന്ദ്രത്തിന് കത്തയക്കും

പിഎം ശ്രീയിൽ സിപിഐക്ക് സർക്കാർ കീഴടങ്ങും; കരാർ മരവിപ്പിക്കും, കേന്ദ്രത്തിന് കത്തയക്കും


തിരുവനന്തപുരം: പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന സി.പി.ഐയുടെ ആവശ്യത്തിന് മുന്നിൽ കീഴടങ്ങാൻ സിപിഎമ്മും സർക്കാരും. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തിൽനിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും. കരാർ തത്കാലത്തേക്ക് മരവിപ്പിക്കാൻ നീക്കംതുടങ്ങി. സിപിഐയെ അനുനയിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം.

മുഖ്യമന്ത്രി സിപിഐ നേതാക്കളെ വിളിച്ച് ഇത് സംബന്ധിച്ച് വിശദീകരിക്കും. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇതിനോടകം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെ വിളി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
തത്കാലം പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിർദേശവുമാണ് ബേബിയും മുന്നോട്ടുവെച്ചത്.

Leave A Comment