തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങി സി.പി.എം. പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കല്‍ സംബന്ധിച്ച് പഠിക്കാന്‍ ഏഴംഗ മന്ത്രി സഭാ സമിതിയെ ചുമതലപ്പെടുത്തി. പിഎം ശ്രീ കരാരില്‍ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് തന്നെ കത്തു നല്‍കും. ഈ കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ പ്രശ്നത്തിനാണ് ഇന്ന് താല്‍ക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നത്. മന്ത്രിസഭസമിതി എംഒയു പരിശോധിക്കും. വിവാദ വ്യവസ്ഥകളും സമിതി പഠിക്കും. അതിനു ശേഷം മാറ്റം നിര്‍ദേശിച്ചു വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. വിഷയത്തില്‍ കേന്ദ്ര നിലപാടാണ് ഇനി പ്രധാനം. കരാറില്‍ ഒപ്പിട്ട് ഒരാഴ്ചക്കുള്ളിലെ പിന്മാറ്റം കേന്ദ്രം അംഗീകരിക്കമോ എന്നാണറിയേണ്ടത്്.

