മകനെയും ഭാര്യയെയും കൊച്ചുമക്കളെയും തീ കൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ

  • Home-FINAL
  • Kerala
  • മകനെയും ഭാര്യയെയും കൊച്ചുമക്കളെയും തീ കൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ

മകനെയും ഭാര്യയെയും കൊച്ചുമക്കളെയും തീ കൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ


തൊടുപുഴ: ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (79) വധശിക്ഷയും 5 ലക്ഷംരൂപ പിഴയും. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരാണ് ദാരുണമായി മരിച്ചത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2022 മാർച്ച് 19നായിരുന്നു കൂട്ടക്കൊല. സ്വത്തുതർക്കമാണ് കൊലപാതകത്തിലെത്തിച്ചത്. ആർക്കും രക്ഷപ്പെടാൻ കഴിയാത്ത വിധത്തി ൽ എല്ലാ വഴികളും അടച്ചായിരുന്നു കൊലപാതകങ്ങൾ. ഫൈസലും കുടുംബവും കിടന്നിരുന്ന മുറി അർധരാത്രിക്കു ശേഷം പുറത്തുനിന്നു പൂട്ടി ജനൽ വഴിയും മേൽക്കൂര വഴിയും പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
ഹമീദിന്റെ പിതാവ് മക്കാർ, കൊച്ചുമകൻ ഫൈസലിന് ഇഷ്ടദാനമായി നൽകിയ സ്വത്ത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കമുണ്ടായത്. അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. വെള്ളമൊഴിച്ചു തീ കെടുത്താതിരിക്കാൻ വെള്ളകണക്ഷൻ മുറിച്ചുകളഞ്ഞു. കിടപ്പു മുറിക്കുള്ളിൽ തീ പടർന്നതോടെ ഫൈസലും ഭാര്യയും മക്കളും ടോയ്‌ലറ്റിൽ കയറി ടാപ്പ് തുറന്നെങ്കിലും വെള്ളമില്ലായിരുന്നു. ചെറിയ കുപ്പിയിൽ പെട്രോൾ നിറച്ച് ഹമീദ് അവിടേക്കും എറിഞ്ഞു. നാലുപേരും അവിടെ തന്നെ പൊള്ളലേറ്റ് മരിച്ചു. ഇരുകൈകളിലും മക്കളെ ചേർത്തുപിടിച്ച രീതിയിലായിരുന്നു ഫൈസലിന്റെ മൃതദേഹം. അയൽവാസി ഓടിയെത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

Leave A Comment