കൊച്ചി: എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. മന്ത്രി പി രാജീവും താരത്തെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ഭാര്യ സുൽഫത്തിനോടൊപ്പം കൊച്ചിയിലെത്തിയത്. കഴിഞ്ഞ മാർച്ചുവരെ മമ്മൂട്ടി കേരളത്തിലുണ്ടായിരുന്നു. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു. അവിടെ നിന്ന് പുതിയ ചിത്രം പാട്രിയോറ്റിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കും ലണ്ടനിലേക്കും പോയിരുന്നു.
വിമാനത്താവളത്തിൽ മമ്മൂട്ടിക്കായി വലിയ സ്വീകരണം ഒരുക്കി. സ്വന്തം ലാൻഡ് ക്രൂയിസറിൽ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വരുന്ന ദിവസങ്ങളിൽ നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. മമ്മൂട്ടി പ്രതിനായകനായി എത്തുന്ന ‘കളങ്കാവൽ’ എന്ന സിനിമയുടെ റിലീസ് സംബന്ധമായ പരിപാടിയിൽ പങ്കെടുക്കാനാണ് കൊച്ചിയിലെത്തിയത്.

