കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • Home-FINAL
  • International
  • കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി


എഡ്മന്റൺ: കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തിനെ തുടർന്നുണ്ടായ ആക്രമണത്തിൽ കാനഡയിലെ എഡ്മന്റണിൽ വച്ച് ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) കൊല്ലപ്പെട്ടു. ഒക്ടോബർ 19ന് അർവി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അർവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കെയ്ൽ പാപ്പിനെ (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അത്താഴത്തിന് ശേഷം കാമുകിക്കൊപ്പം കാറിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കാറിനടുത്തെത്തിയപ്പോൾ ഒരാൾ കാറിൽ മൂത്രമൊഴിക്കുന്നതായി കണ്ടു. ഇതോടെ നീ എന്താണ് ചെയ്യുന്നത്? എന്ന് അർവി അപരിചിതനോട് ചോദിച്ചു. ഇതിന് മറുപടിയായി അക്രമി അർവിയുടെ അടുത്തേക്ക് വന്ന് തലയിൽ ഇടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ അദ്ദേഹം നിലത്തുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Comment