ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറിൽ 3600 രൂപ ക്ഷേമ പെൻഷൻ എല്ലാവർക്കും കിട്ടും ധനമന്ത്രി

  • Home-FINAL
  • Kerala
  • ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറിൽ 3600 രൂപ ക്ഷേമ പെൻഷൻ എല്ലാവർക്കും കിട്ടും ധനമന്ത്രി

ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറിൽ 3600 രൂപ ക്ഷേമ പെൻഷൻ എല്ലാവർക്കും കിട്ടും ധനമന്ത്രി


തിരുവനന്തപുരം: ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെൻഷനും ചേർത്ത് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം തുടങ്ങും. നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭിക്കുന്നത്. നവംബർ 20 മുതൽ പെൻഷൻ വിതരണം തുടങ്ങും. കൂട്ടിയ പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര സർക്കാർ നയസമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേർക്കുമാത്രമാണ്. കേന്ദ്ര സർക്കാരിൽനിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികൾക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സർക്കാർ മുൻകൂർ നൽകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave A Comment