കൊച്ചി: കോര്‍ട്ട് ഫീ വര്‍ധന ചോദ്യം ചെയ്തു ഹൈകോടതി അഭിഭാഷക അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന് ബെഞ്ച് തള്ളി. കോടതി ഫീ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി കെ മോഹനന് കമ്മീഷന് റിപ്പോര്‍ട്ട് നിരക്ക് വര്‍ധനവിനുള്ള ഒരു വസ്തുത റിപ്പോര്‍ട്ട് മാത്രം ആണെന്നും മറ്റു ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടികാട്ടി. നിരക്ക് വര്‍ധന ഭരണഘടന വിരുദ്ധം അല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് കോടതി ഫീ വേണ്ടതില്ലെന്ന വ്യവസ്ഥയും കോടതി ശരിവെച്ചു.കോടതി ഫീകള്‍ കുത്തനെ ഉയര്‍ത്തിയത് ഭരണഘടന വിരുദ്ധം ആണെന്നും സാധാരണകാര്‍ക്കു നീതി അപ്രാപ്യം ആവുമെന്നും ഉള്ള വാദവും കോടതി നിരസിച്ചു.ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ബസന്ത് ബാലാജി എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളിയത്.
- November 1, 2025
- Imac Kochi

