ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ,വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് 21-ാമത് ഐഐഎസ്എസ് മനാമ ഡയലോഗ് 2025 ല്‍ നടന്ന ‘ഗള്‍ഫ് സുരക്ഷിതമാക്കല്‍: നയതന്ത്രം, സാമ്പത്തികശാസ്ത്രം, പ്രതിരോധം’ എന്ന പ്ലീനറി സെഷനില്‍ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അല്‍ സയാനി പങ്കെടുത്തു.പരസ്പര ധാരണയിലൂടെയും സംഭാഷണത്തിലൂടെയും സംഘര്‍ഷങ്ങള്‍ ഏറ്റവും നന്നായി പരിഹരിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.സുസ്ഥിര സുരക്ഷ എന്നത് പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായുള്ള യഥാര്‍ത്ഥ സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു. ജിസിസിക്കുള്ളിലും അന്താരാഷ്ട്ര സഖ്യകക്ഷികളുമായും തീവ്രവാദ വിരുദ്ധ, കടല്‍ക്കൊള്ള വിരുദ്ധ സഖ്യങ്ങളിലൂടെയും അന്താരാഷ്ട്ര സഖ്യകക്ഷികളുമായും ഉള്ള പ്രതിരോധ പങ്കാളിത്തത്തില്‍ ബഹ്റൈന്റെ അഭിമാനം, സമുദ്ര സുരക്ഷയും ശേഷി വികസനവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.ജിസിസി സംയുക്ത പ്രതിരോധ കരാര്‍ പോലുള്ള കരാറുകള്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന് ഡോ. അല്‍ സയാനി കൂട്ടിച്ചേര്‍ത്തു.

