കുടുംബ സൗഹൃദവേദി കേരളപ്പിറവി ദിനം ആഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • കുടുംബ സൗഹൃദവേദി കേരളപ്പിറവി ദിനം ആഘോഷിച്ചു

കുടുംബ സൗഹൃദവേദി കേരളപ്പിറവി ദിനം ആഘോഷിച്ചു


ബഹ്‌റൈനിൽ ഇരുപത്തിയെട്ടു വർഷക്കാലമായി ജീവകാരുണ്യ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനയായ കുടുംബ സൗഹൃദവേദി 69 മത് കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രസിഡന്റ്‌ മോനി ഒടിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെഷറർ മണിക്കുട്ടൻ ജി, ചാരിറ്റി വിങ് കൺവീനർ സയിദ് ഹനീഫ്, ജോയിന്റ് ട്രെഷറർ സജി ജേക്കബ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ നന്ദിയും പറഞ്ഞു.രാജേഷ് പെരുങ്ങുഴി, തോമസ് ജെ മാത്യു, പ്രഗീഷ് ബാല, പ്രശാന്ത് മാസ്റ്റർ, ആന്റോ ജോസഫ്,ശിവദാസൻ മാസ്റ്റർ , ആൽവിൻ ഫ്രാൻസിസ്, സുനി ടീച്ചർ, ഐശ്വര്യ, സൗന്ദര്യ എന്നിവരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.തുടർന്ന് കേക്ക് മുറിച്ച് വിതരണം ചെയ്ത് ചടങ്ങിന് സമാപനം കുറിച്ചു.

Leave A Comment