മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ മുൻ കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വലിന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി .മികച്ച അധ്യാപകനും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറും , കരിയർ ഗൈഡറുമായ അദ്ദേഹം കൈവെച്ച മേഖലകളിൽ ഒക്കെ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയ വ്യക്തിത്വമാണ്. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം മനാമ കെഎംസിസി ഹാളിൽ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിൽ സംബന്ധിച്ചിരുന്നു.കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറർ സുബൈർ കളത്തിക്കണ്ടി ഷാൾ അണിയിച്ചു ആദരിച്ചു . കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ , ജനറൽ സെക്രെട്ടറി പി കെ ഇസ്ഹാഖ് , കാസർഗോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര , വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ , മുഹമ്മദ് ഷാഫി വേളം ,ഹമീദ് അയനിക്കാട് ,സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം ,മുഹമ്മദ് സിനാൻ പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി,ജില്ലാ പ്രവർത്തക സമിതി അംഗം ഹാഷിർ കഴുങ്ങിൽ വനിതാ വിംങ് ഭാരവാഹികളായ സുബൈദ പി കെ സി , മുഫ്‌സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു .

