ഗേറ്റ്‌വേ ഗള്‍ഫിന്റെ മൂന്നാം പതിപ്പ് ശ്രദ്ധേയമായി:ഫോറത്തിൽ ബഹ്‌റൈൻ 17 ബില്യൺ യു എസ് ഡോളറിൻ്റെ പുതിയ നിക്ഷേപ പദ്ധതികളും പ്രഖ്യാപിച്ചു

  • Home-FINAL
  • Business & Strategy
  • ഗേറ്റ്‌വേ ഗള്‍ഫിന്റെ മൂന്നാം പതിപ്പ് ശ്രദ്ധേയമായി:ഫോറത്തിൽ ബഹ്‌റൈൻ 17 ബില്യൺ യു എസ് ഡോളറിൻ്റെ പുതിയ നിക്ഷേപ പദ്ധതികളും പ്രഖ്യാപിച്ചു

ഗേറ്റ്‌വേ ഗള്‍ഫിന്റെ മൂന്നാം പതിപ്പ് ശ്രദ്ധേയമായി:ഫോറത്തിൽ ബഹ്‌റൈൻ 17 ബില്യൺ യു എസ് ഡോളറിൻ്റെ പുതിയ നിക്ഷേപ പദ്ധതികളും പ്രഖ്യാപിച്ചു


ബഹ്റൈനിൽ നടന്ന ഗേറ്റ്‌വേ ഗള്‍ഫിന്റെ മൂന്നാം പതിപ്പ് സമാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ക്കൊപ്പം എം.എ. യൂസഫലിയും സ്പീക്കറായി പങ്കെടുത്തു.ബഹ്റൈന്‍ ബേയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഗള്‍ഫ് മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള ബിസിനസ് നേതാക്കളും അന്താരാഷ്ട്ര പ്രഭാഷകരും എത്തിയിരുന്നു. .ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ഹിസ് എക്സലൻസി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ രാജ്യത്തിനായി 17 ബില്യൺ യുഎസ് ഡോളറിന്റെ പുതിയ നിക്ഷേപ പദ്ധതികളും പ്രഖ്യാപിച്ചു.61 പ്രഖ്യാപനങ്ങളിലൂടെയും 33 ഒപ്പുവെക്കൽ ചടങ്ങിലുകളിലൂടെയും ആണ് ഈ പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ബഹ്റൈനിലെ ബിസിനസ്സ്, നിക്ഷേപം, വ്യവസായ മേഖലകളിലെ നിരവധി സ്ഥാപനങ്ങളുടെയും പിന്തുണയോടെ ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡാണ് ഫോറം സംഘടിപ്പിച്ചത്. ആഗോള നിക്ഷേപത്തെ പുനര്‍വിചിന്തനം ചെയ്യാനും പ്രധാന മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം രൂപപ്പെടുത്താനുമുള്ള ഗള്‍ഫിന്റെ പ്രധാന വേദിയായിരുന്നു ഗേറ്റ്‌വേ ഗള്‍ഫ്.ഡിജിറ്റല്‍ പരിവര്‍ത്തനം, ഊര്‍ജ്ജ പരിവര്‍ത്തനം, സുസ്ഥിരത എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രാദേശിക പ്രവണതകളെയും അവസരങ്ങളെയും, സാമ്പത്തിക സേവനങ്ങള്‍, ഐസിടി, വ്യവസായം, ലോജിസ്റ്റിക്‌സ്, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലെ സാധ്യതകളെയും ഫോറം അഭിസംബോധന ചെയ്തു.

Leave A Comment