കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തെതുടർന്ന് കുട്ടിയുടെ അമ്മുമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ചെല്ലാനം കടവിൽ ആന്റണിയുടേയും കറുകുറ്റി എടക്കുന്ന് പയ്യപ്പിള്ളി റൂത്തിൻ്റെയും ദ മകളാണ് മരിച്ചത്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്ക്കരികില്‍ കിടക്കുമ്പോഴാണ് സംഭവം. റോസിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയ ശേഷം അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു റൂത്ത്. കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞ് ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്
സംഭവത്തെക്കുറിച്ച് അങ്കമാലി പൊലീസ് അന്വേഷിക്കുന്നു. കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്നാണ് പൊലീസിന്റെ സംശയം. ഇവര്‍ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായി പറയുന്നു. ഓവര്‍ഡോസ് കഴിച്ചോ എന്നും സംശയമുണ്ട്.

