ബി​ഹാ​റി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്

  • Home-FINAL
  • India
  • ബി​ഹാ​റി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്

ബി​ഹാ​റി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്


പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തുടങ്ങി.18 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് . 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. തേ​ജ​സ്വി യാ​ദ​വ്, സാ​മ്രാ​ട്ട് ചൗ​ധ​രി, തേ​ജ് പ്ര​താ​പ് യാ​ദ​വ്, മി​താ​ലി താ​ക്കൂ​ര്‍ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. 3.75 കോ​ടി കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വി​ധി​യെ​ഴു​തു​ക.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ ക​ള​ത്തി​ല്‍ ഇ​റ​ക്കി​യാ​യി​രു​ന്നു എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. രാ​ഹു​ലും തേ​ജ​സ്വി​യും കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി മോ​ദി ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് രാ​ജ​കു​മാ​ര​ന്മാ​ര്‍ ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചി​രു​ന്നു.മ​ഹാ​സ​ഖ്യ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. മോ​ദി-​രാ​ഹു​ല്‍ വാ​ക്പോ​ര് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഉ​ട​നീ​ളം തെ​ളി​ഞ്ഞു​നി​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Leave A Comment