പിണറായി വിജയൻ പ്രതിപക്ഷ നേതാവാകേണ്ട; പുതിയ മുഖങ്ങൾക്കായി സിപിഐ സമ്മർദ്ദം
ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോർട്ട്. പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നാണ് സിപിഐ നിലപാട്. ഇത് സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്നാണ് വിവരം. പ്രസ്ഥാനത്തെ നയിക്കാൻ ഇനി പുതിയ മുഖങ്ങൾ വരണമെന്നാണ് സിപിഐയുടെ പ്രധാന ആവശ്യം. പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ നേതൃത്വത്തിൽ ഉണ്ടാകണമെന്നും അവർ വാദിക്കുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന […]









