വിദേശ തൊഴിലാളികൾക്ക് ഫാമിലി വിസ അനുവദിക്കണമെങ്കിൽ കുറഞ്ഞ മാസ വരുമാനം ആയിരം ദിനാറായി ഉയർത്തണം : നിർദ്ദേശം അംഗീകരിച്ച് ബഹറൈൻ പാർലമെൻറ് അന്തിമ തീരുമാനത്തിനായി ക്യാബിനറ്റിന് കൈമാറി

  • Home-FINAL
  • Business & Strategy
  • വിദേശ തൊഴിലാളികൾക്ക് ഫാമിലി വിസ അനുവദിക്കണമെങ്കിൽ കുറഞ്ഞ മാസ വരുമാനം ആയിരം ദിനാറായി ഉയർത്തണം : നിർദ്ദേശം അംഗീകരിച്ച് ബഹറൈൻ പാർലമെൻറ് അന്തിമ തീരുമാനത്തിനായി ക്യാബിനറ്റിന് കൈമാറി

വിദേശ തൊഴിലാളികൾക്ക് ഫാമിലി വിസ അനുവദിക്കണമെങ്കിൽ കുറഞ്ഞ മാസ വരുമാനം ആയിരം ദിനാറായി ഉയർത്തണം : നിർദ്ദേശം അംഗീകരിച്ച് ബഹറൈൻ പാർലമെൻറ് അന്തിമ തീരുമാനത്തിനായി ക്യാബിനറ്റിന് കൈമാറി


വിദേശ തൊഴിലാളികൾക്ക് ബഹ്റൈനിൽ ഫാമിലി വിസ അനുവദിക്കണമെങ്കിൽ കുറഞ്ഞ മാസ വരുമാനം ആയിരം ദിനാറായി ഉയർത്തണം എന്നുള്ള നിർദ്ദേശം പാർലമെന്റ് ഐകകണ്ഠേന അംഗീകരിച്ചു.നിർദ്ദേശം പാർലമെൻറ് അംഗീകാരത്തിനുശേഷം തുടർനടപടിക്കായി ക്യാബിനറ്റിന് കൈമാറിയിരിക്കുകയാണ്.സ്ട്രാറ്റജിക് തിങ്കിങ്ങ് ബ്ലോക്ക് വക്താവ് എംപി ഖാലിദ് ബു അനക്കിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം പിമാരാണ് ഈ നിർദ്ദേശം സമർപ്പിച്ചത്.നിലവിലുള്ള നിയമപ്രകാരം 400 ദിനാർ മാസശമ്പളമുള്ള പ്രവാസി തൊഴിലാളികൾക്ക്, ഫാമിലിയെ സ്പോൺസർ ചെയ്യാൻ കഴിയും.കുറഞ്ഞ വരുമാനമുള്ള പ്രവാസി തൊഴിലാളികൾക്ക് ദിവസേനയുള്ള ചെലവുകളും അടിയന്തര ചിലവുകളും നിർവഹിക്കാൻ കഴിയുന്നില്ലെങ്കിൽ ആശ്രിതരെ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും എംപി വ്യക്തമാക്കി. ഈ നിർദ്ദേശം രാജ്യത്തിൻറെ സുസ്ഥിര സാമ്പത്തിക സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പിക്കാനുള്ള നടപടി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave A Comment