വാഷിങ്ടൺ: യുഎസ് പാസ്പോർട്ടുകളിലെ ലിംഗസൂചകം ‘പുരുഷൻ’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാൻ യുഎസ് സുപ്രീംകോടതിയുടെ അനുമതി. ഇതുപ്രകാരം രാജ്യത്തെ ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ലിംഗസ്വത്വം പാസ്പോർട്ടിൽ രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടം നിരന്തരമായി നടപ്പാക്കണമെന്ന് വാദിച്ച ഈ നയത്തിന് ഒടുവിൽ സുപ്രീംകോടതിയും പച്ചക്കൊടി കാട്ടുകയായിരുന്നു. വിധി യുഎസിലെ ട്രാൻസ്
ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ ‘X’ എന്നോ തിരഞ്ഞെടുക്കാൻ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്ക്കോടതി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. അതേസമയം കോടതിയിലെ മൂന്ന് ജഡ്ജിമാർ ഈ വിധിയോട് വിയോജിച്ചെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ജെൻഡർ വിഭാഗത്തെ അപകടപ്പെടുത്താൻ ഈ വിധി വഴിയൊരുക്കുമെന്നായിരുന്നു ഇവരുടെ വാദം.
പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് കഴിഞ്ഞ ജനുവരിയിൽ ട്രംപ് ഭരണകൂടം ഒരു എക്സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പാസ്പോർട്ട് നിയമങ്ങൾ പരിഷ്കരിക്കുകയും ഇവ രണ്ടുമല്ലാത്ത ലിംഗഭേദത്തിന് അംഗീകാരം ഇല്ലാതാക്കുകയും ചെയ്തു.

