പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി പുറത്തിറക്കുന്ന പുസ്തകത്തിൻറെ ജിസിസി തല പ്രകാശനം ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ വച്ച് നവംബർ 8 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള നിർവഹിക്കും.പുസ്തകത്തിന്റെ ആദ്യ കോപ്പി അരുൾദാസ് തോമസ് സ്വീകരിക്കും .ബി കെ എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , ഓ ഐ സി സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്റർ കോഡിനേറ്റർ സൈദ് എം എസ് അധ്യക്ഷതയിൽ അക്കാദമി കോഡിനേറ്റർ ജീസൻ ജോർജ്, പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ബിബിൻ മാടത്തേത്ത് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകും. പുസ്തകം പരിചയപ്പെടുത്തുന്നത് ബഹ്‌റൈനിൽ അറിയപ്പെടുന്ന യാത്രാപ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായരാണ്.
ബഹ്‌റൈനിൽ ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് റാന്നിയുടെ ആദ്യ പുസ്തകമാണ് ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്. വിനോദസഞ്ചാര യാത്ര രംഗത്ത് പ്രാദേശിക ടൂറിസം വികസനത്തിനു ഊന്നൽ നൽകിക്കൊണ്ടുള്ള വികസന നിർദ്ദേശങ്ങൾ പൊതുവിൽ ചർച്ച ചെയ്യപ്പെടും എന്നതാണ് പ്രതീക്ഷ.പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ഈ പുസ്തക പ്രകാശന കർമത്തിൽ ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീഷിക്കുന്നു.

